ടു സ്വാമി വിവേകാനന്ദന്‍
പ്രിയപ്പെട്ട സ്വാമി വിവേകാനന്ദന്‍ അടിയനോട് പൊറുക്കണം ..
കേരളം ഒരു ഭ്രാന്താലയം മാത്രമല്ല, ഒരു മന്ടന്മാരുടെ സംസ്ഥാനം കൂടി ആണെന്നാണ്, അടിയന്റെ പക്ഷം .
ഇത്രയും IQ റേറ്റ് കൂടിയ ഒരു ജനതക്ക് EQ റേറ്റ് കുറഞു പോയതിനു കാരണങളുന്ട്.
സത്യത്തില്‍ കേരളം ഇപ്പോള്‍ ഭരിക്കുന്നത് ആരാണെന്നു പോലും അടിയനു തിട്ടമില്ല.. ചില ദിവസങളില്‍ കേരളം അങ്ങ് "പച്ച" പിടിക്കുന്നതായി തോന്നും .
അല്ല "കള്ളച്ചിരി" നമ്മളെയെല്ലാം "അതിവേഗം ബഹുദൂരം " പിന്നിലാക്കിയിട്ട് ഒരു വര്ഷം കഴിഞതാണല്ലോ എന്നും ഓര്ക്കും.
കൊലപാതകങ്ങള്‍ ഇവിടെ ഇപ്പോള്‍ ഒരു ട്രെന്ഡ് ആയി മാറി. അതും ചുമ്മാ "ചള്ളു" കൊലപാതകങ്ങള്‍ ചെയ്താ പോരാ, രാഷ്ട്രീയ കൊലപാതകത്തിനാണു ഇവിടെ മാര്‍ക്കറ്റ്. ആര്‍ക്കും എത്ര വേണേലും ചെയ്യാം.
ചുമ്മാ ചെയ്താ മാത്രം പോരാ. തന്തക്കു പിറന്നവനെ പോലെ വിളിച്ചു പറയണം ചെയ്തു എന്ന്. എന്നാലേ അതിനൊരു "ഇത്" വരൂ... ഏത്?? അതിനിടയില്‍ ഇന്നലെ അടിയന്‍ ഒരു രഹസ്യം കേട്ടു. പാര്‍ട്ടി മുദ്രാവാക്യം ഇപ്പൊ "ചതിക്കല്ലേ കുഞ്ഞനന്ദാ!! എന്നാണത്രേ".. അതു പോരാ എന്നാണു അടിയന്റെ അഭിപ്രായം. മണിയണ്ണനെ പ്പോലെ, "വിളിച്ചു പറയെടാ കുഞ്ഞനന്ദാ" എന്നാക്കി മാറ്റണം . എത്ര ചെയ്താലും ഒന്നും സംഭവിക്കില്ല, നമ്മുടെ ഭരണഘടനയില്‍ അതിനുള്ള വകുപ്പുകളും ഉണ്ട്, ഇല്ലേല്‍ ഉണ്ടാക്കാന്‍ ആളും ഉണ്ട്.
പിന്നെ ഇതിനു പുറകില്‍ വേറൊരു ഗുട്ടന്സ് കൂടി ഉണ്ട് കേട്ടോ. ഒരു കള്ളം മറയ്ക്കാന്‍ വേറൊരു കള്ളം എന്നു പഴമക്കാര്‍ പറയുമായിരുന്നു. അതു തന്നെ പുതിയ കുപ്പിയിലാക്കിയാ ഇപ്പൊ പരിപാടി..
ഖദറും ലീഗും തമ്മിലുള്ള അടിയും,കപ്പല്‍ തീരം വിട്ടതും, നമ്മുടെ വ്യോമ മഹാരാജാവിന്റെ ദീനവും എല്ലാം എല്ലാവരും മറന്നു തുടങിയിരിക്കുന്നു.(അല്ല !!.. ഈ വ്യോമ മഹാരാജാവിന്റെ ദീനക്കേടു ഇവിടുള്ളവരെ ബാധിക്കില്ലാ കേട്ടൊ. അതെല്ലാം വീടില്ലാത്ത,വോട്ടില്ലാത്ത, നോണ്‍ റീട്ടേര്‍ണിങ് ഇന്ഡ്യന്സ് ആയ ലക്ഷകണക്കിനു പ്രവാസികളെ മാത്രം ബാധിക്കുന്ന കാര്യം -അതു മൈന്ഡ് ചെയ്യന്ട).വാര്‍ത്തകളുടെ എക്സ്പയറി ഡേറ്റ് ഇപ്പോ പരമാവധി ഒരാഴ്ച്ച അത്രേ ഉള്ളൂ.
ഗംഗയും യമുനയുമൊക്കെ കേരളത്തിലൂടെ "പച്ച" കളറില്‍ ഒഴുകണം. ഒഴുകണോ ?? എന്നതാണിപ്പോള്‍ ചര്‍ച്ച .
ട്രയ്നില്‍ നിന്നു തള്ളിയിട്ടു ഒരു പെണ്‍കുട്ടിയെ സ്വര്ഗ്ഗലോകം കാണിച്ചിട്ട് ഒരു വര്‍ഷം കഴിഞു. ആ മഹാന്‍ ഇപ്പോള്‍ കണ്ണൂരാ..നെയ്ച്ചോറും ബിരിയാണിയും ഫുള്‍ ടൈം സെക്യുരിറ്റിയും .ചൊവന്നു തുടുത്തു ജഗജില്ലിയായിന്നാ കേട്ടേ..ഒന്നു രന്ടു ദിവസം നിരാഹാരമൊക്കെ കിടന്നു എല്ലാവരേയും ഞെട്ടിച്ചിരിക്കുവാ കക്ഷി. നിരാഹാരത്തിന്റെ കാര്യം പറഞപ്പോഴാ ഓര്‍ത്തേ, ഈ അടുത്തിടെ ഒരു ഗാന്ധിയന്‍ കൂടി നിരാഹാരം കിടന്നായിരുന്നു. എവിടെ ... ഒന്നും നടന്നില്ല!! ..കുറച്ചു
കഴിഞപ്പോ അങേരു മതിയാക്കി. കളി മദമ്മയോടാ അല്ല പിന്നെ !!..അങേരോടു പറയണം നമ്മുടെ "ചാമിയെ" കന്ടു പടിക്കാന്‍ . ഒറ്റ ദിവസം കൊന്ടല്ലേ നമ്മുടെ സര്‍ക്കാരിനേ പ്പോലും സ്വന്തം ലൈനില്‍ കൊന്ടുവന്നേ..
ഹോ സമ്മതിക്കണം .
അതിനിടെ വര്‍ഗ്ഗ വഞ്ചകന്‍ എന്നോ മറ്റോ മുദ്ര കുത്തപ്പെട്ട ഒരാള്‍ തിരഞെടുപ്പില്‍ ജയിച്ചു. എന്റെ അറിവില്‍ അങേരു ആരെയും വഞ്ചിച്ചതായി തെളിവില്ല. അല്ല, പ്രത്യയ ശാസ്ത്രത്തിലൂന്നി ജനങള്‍ക്കിടയില്‍ ജീവിച്ചവന്‍ ഒരു സുപ്രഭാതത്തില്‍ അതേ പ്രത്യയ ശാസ്ത്രത്തിനെ തള്ളി പറഞ് പാര്‍ട്ടി മാറി. വഞ്ചിച്ചത് പാര്‍ട്ടിയെ ആണോ അതോ ജനങളെയാണോ?? ആവോ!! ജനങളെയാണെങ്കില്‍ , ഇവിടെ "വഞ്ജിക്കപ്പെട്ട ജനത" എന്നു പറയുന്ന വിഭാഗം , അങേരു പ്രത്യയ ശാസ്ത്രത്തിനെ തള്ളി പ്പറയുന്നതിനു മുന്പുള്ളതാണോ അതോ അതിനു ശേഷമോ?? തെളിവില്ല. ഉന്ടേല്‍ തന്നേ ആരു മിനക്കെടാന്‍ .
വിഘടനാവാദികളും പ്രതിക്രിയാ വാദികളും ജനങളെ വഞ്ചിച്ചുകൊന്ടേയിരിക്കുന്നു. ഇവിടെ ഒരു താത്വിക അവലോകനത്തിനും സാധ്യത കാണുന്നില്ല.
മദാമമയും സര്‍ദാര്‍ജിയും കൂടി പാര്‍ലമെന്റില്‍ ഇരുന്നു ഉറങുന്ന ഒരാളെ രാഷ്ട്രപതിയാക്കാന്‍ തീരുമാനിച്ചതായി കേട്ടു. അല്ല ഒരു കണക്കിനു അതു നല്ലതാ 250 കോടിയുടെ യാത്രാച്ചിലവു ഏതായാലും കുറഞു കിട്ടും .(ഇനി യാത്രയാവാം ഞാന്‍ വന്ടിയില്‍ ഇരുന്നു ഉറങിക്കോളാം എന്നു പറയുമോ ആവോ!!!)
പ്രബുദ്ധരായ IQ കൂടിയ കേരള ജനതയ്ക്ക് ഇതെല്ലാം അറിയാം .. എന്നിട്ടും നോ EQ.
അങിതെല്ലാം കേട്ടു ചിരിക്കന്ടാ. എനിക്കറിയാം എന്താണു അങു പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് .
"എനിക്കിതെല്ലാം പന്ടേ അറിയാമായിരുന്നു" എന്നല്ലേ.. ശരിയാണു സ്വാമി. പന്ടു കേരളം ഒരു ഭ്രാന്താലയം മാത്രമായിരുന്നു. പക്ഷേ നേതാക്കന്മാര്‍ വര്ഷങളുടെ അനുഭവ സമ്പത്തിലൂടെ നേടിയെടുത്ത വഞ്ചനയും കുതികാല്‍ വെട്ടും ഇപ്പൊഴല്ലേ സ്വാമി അതിന്റെ പരമ ഉച്ചസ്ഥായിയില്‍ ... ??
അതുകൊന്ടു അങു അങയുദെ ആ "സ്റ്റേറ്റ്മെന്റ്" ഒന്നു തിരുത്തണം ... കേരളം ഒരു "മന്ടന്മാരുടെ" ഭ്രാന്താലയം എന്നാക്കിമാറ്റണം എന്നു താഴ്മയോടെ അപേക്ഷിക്കുന്നു
എന്ന് ..
വിനീതനായ ഒരു "മന്ടന്‍"
ഒപ്പ്.
No comments:
Post a Comment